ന്യൂഡൽഹി : ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിലെ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്ടൻ രവിചന്ദ്രൻ അശ്വിന് 12 ലക്ഷം രൂപ പിഴ ചുമത്തി. മത്സരത്തിൽ പഞ്ചാബ് അഞ്ചുവിക്കറ്റിന് തോൽക്കുകയും ചെയ്തിരുന്നു.
അതേസമയം മത്സരത്തിനിടെ തന്നെ മങ്കാഡിംഗിലൂടെ പുറത്താക്കാൻ ശ്രമിച്ച അശ്വിനെ കളിയാക്കുന്ന രീതിയിൽ ധവാൻ നൃത്തച്ചുവടുകൾ വച്ചത് കൗതുകമായി. നേരത്തെ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്‌ലറെ അശ്വിൻ മങ്കാഡിംഗ് നടത്തിയത് വിവാദമായിരുന്നു.
ഐ.പി.എൽ
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, പോയിന്റ് )
ചെന്നൈ 10-7-3-14
മുംബയ് 10-6-4-12
ഡൽഹി 10-6-4-12
ഹൈദരാബാദ് 9-5-4-10
പഞ്ചാബ് 10-5-5-10
കൊൽക്കത്ത 10-4-6-8
രാജസ്ഥാൻ 9-3-6-6
ബാംഗ്ളൂർ 10-3-7-6