നിംഗ്ബോ : യൂത്ത് ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെറമി ലാൽ രിത്തുംഗയ് ലോക റെക്കാഡ് കുറിച്ചു. 67 കി.ഗ്രാം വിഭാഗത്തിൽ മത്സരിച്ച ലാൽ രിത്തുംഗ 297 കി.ഗ്രാം ഉയർത്തിയാണ് റെക്കാഡിട്ടത്. യൂത്ത് ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ് ഈ 16 കാരൻ.