1

വിഴിഞ്ഞം: വിവാഹ സത്കാരത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു.വെണ്ണിയൂർ അയണിവിള വടക്കരിക് വീട്ടിൽ വസുന്ധരൻ (70) ആണ് മരിച്ചത്.ഇന്നലെ രാത്രി 8 മണിയോടെ പെരിങ്ങമ്മലയിലെ വിവാഹസത്കാര മണ്ഡപത്തിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വിഴിഞ്ഞത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വിമലാ ഭായി.മക്കൾ: ജിജി, വിജിജാസ്മിൻ, ബ്രിജിൽ കുമാർ. മരുമക്കൾ: ബിനു, ഷാജി, ഗീത.