loksabha-election-

തിരുവനന്തപുരം: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം സംസ്ഥാനം നാളെ പൊളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 2,61,51,534 പേർക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറ‌ഞ്ഞു.ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. മേയ് 23നാണ് വോട്ടെണ്ണൽ.