ബംഗളുരു : ജയിക്കാൻ അവസാന ഒാവറിൽ 26 റൺസ് വേണ്ടിയിരുന്ന ചെന്നൈ 24 റൺസ് വരെ നേടി ബാംഗ്ലൂരിനോട് ഒറ്റ റൺസിന് തോറ്റു.ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ബാംഗ്ളൂർ ഉയർത്തിയ 161/7 എന്ന സ്കോർ ചേസ് ചെയ്ത ചെന്നൈ അവസാന പന്തിലെ റൺഒൗട്ടിലൂടെയാണ് തോൽവി സമ്മതിച്ചത്. 48 പന്തുകളിൽ 84 റൺസ് നേടി പുറത്താകാതെ നിന്ന ധോണിയാണ് ചെന്നൈയെ 160/8 വരെ എത്തിച്ചത്.
ആദ്യ ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പാർത്ഥിവ് പട്ടേൽ (53), ഡിവില്ലിയേഴ്സ് (25), അക്ഷ്‌ദീപ് നാഥ് (24), മൊയിൻ അലി (26) എന്നിവരുടെ ബാറ്റിംഗാണ് ബാംഗ്ളൂരിനെ 161 ലെത്തിച്ചത്.
ചെന്നൈയ്ക്കുവേണ്ടി ദീപക് ചഹർ, ജഡേജ, ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.