കുഴിത്തുറ: യുവാവിന്റെ മൃതദേഹം വെട്ടേറ്റ നിലയിൽ സ്വാമിയാർമഠത്തിനടുത്ത് കോപ്പികോട് കുളത്തിൻകരയിൽ . തിരുവട്ടാർ നേടിയങ്ങോട് സ്വദേശി പാൽരാജിന്റെ(39)മൃതദേഹമാണ് കണ്ടത്. കൂലിത്തൊഴിലാളിയാണ് പാൽരാജ്. മൂന്നുവർഷംമുമ്പ് വിവാഹ മോചിതനായ പാൽരാജ് , അടുത്തിടെ മറ്റൊരുവിവാഹം കഴിച്ചിരുന്നു.രണ്ടാം വിവാഹത്തോടെ ഇയാൾ സ്ഥിരം മദ്യപാനിയായിത്തീ‌‌ർന്നു. മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ ഇന്നലെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.. മുഖത്ത് വെട്ടേറ്റിരുന്നു ..കൊലപാതകമെന്ന് ആരോപിച്ച് പാൽരാജിന്റെ അമ്മ തിരുവട്ടാർ പൊലീസിൽ പരാതി നൽകി .