തിരുവനന്തപുരം: എൻ.എസ്.എസ് ട്രെയിനിംഗ് കാേളേജുകളിൽ പ്രിൻസിപ്പലും എം.ജി സർവകലാശാലയിലെ മുൻ ഡീനുമായിരുന്ന (വിദ്യാഭ്യാസം) തൈക്കാട് ശാസ്താ ഗാർഡൻസ് പാഞ്ചജന്യം ടി.എസ്.ജി.ആർ.എ 6-ബിയിൽ ഡോ. പി.കെ.ആർ നായർ (92) നിര്യാതനായി. കേരള,കാലിക്കറ്റ് സർവകലാശാലകളിൽ സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാലതിനായർ. മക്കൾ: ആശ നായർ(റിട്ട.അദ്ധ്യാപിക, വി.ടി.എം എൻ.എസ്.എസ്. കോളേജ്,ധനുവച്ചപുരം), ലതാ നായർ(അദ്ധ്യാപിക, ബി.എൻ.വി.വി എച്ച്.എസ് സ്‌കൂൾ, തിരുവല്ലം). മരുമക്കൾ: ഡോ.എം.ആർ കൈമൾ (റിട്ട. പ്രൊഫ., കേരള സർവകലാശാല), ഡോ. എസ്.ജി.രവീന്ദ്രനാഥ് (കൺസൾട്ടന്റ്, പീഡിയാട്രീഷ്യൻ, വി.വി.ക്ലിനിക്, ആറ്റിങ്ങൽ). സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.