തിരുവനന്തപുരം: വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ജില്ലയിലെ ഓരോ ബൂത്തുകളിൽനിന്നുമുള്ള വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു മാറ്റും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലൊരുക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിലെ അതി സൂരക്ഷാ സ്‌ട്രോംഗ് റൂമിലാകും മേയ് 23 വരെ ഈ യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. കേന്ദ്ര സേനയുടെ അതീവ സുരക്ഷയും നിരീക്ഷണവും ഇവിടെ ഏർപ്പെടുത്തും. സി.സി ടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വർക്കല മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങൽ - സർവോദയ വിദ്യാലയ ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയം (രണ്ടാം നില), ചിറയിൻകീഴ് - സർവോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് - സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, വാമനപുരം - സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, കഴക്കൂട്ടം - സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിൻ ബിൽഡിംഗ്, വട്ടിയൂർക്കാവ് - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം - മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയം, നേമം - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, അരുവിക്കര - ജയ് മാതാ ഐ.ടി.സി, പാറശാല - മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയം, കാട്ടാക്കട - മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയം, കോവളം - മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ആഡിറ്റോറിയം, നെയ്യാറ്റിൻകര- മാർ ഇവാനിയോസ് കോളേജ് ബി.വി.എം.സി ഹാൾ എന്നിങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകൾ.