ബാങ്കോക്ക് : ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻ കൈരാത്ത് യെരാലിയേവിനെ അട്ടിമറിച്ച് ഇന്ത്യയുടെ കവീന്ദർ ബിഷ്‌ത് 56 കി.ഗ്രാം വിഭാഗത്തിൽ സെമിയിലെത്തി. വനിതകളുടെ 57 കി. ഗ്രാം വിഭാഗത്തിൽ സോണിയ ചഹലും സെമിയിലെത്തിയിട്ടുണ്ട്.