സാധാരണ മനുഷ്യർക്ക് പോലും അസഹനീയമായ ഈ കാലാവസ്ഥയിൽ ഗർഭിണികൾക്ക് പ്രത്യേക കരുതലുകൾ അത്യാവശ്യമാണ്. അതിഭീകരമായ ചൂട്, ഗർഭകാലത്തുണ്ടാവുന്ന സാധാരണ പ്രശ്നങ്ങളായ ഛർദ്ദിൽ, ക്ഷീണം, വേദന എന്നിവയൊക്കെ അസഹനീയമാക്കാം.
വേനൽക്കാലത്തെ ഗർഭസംരക്ഷണത്തിനുള്ള 10 ഉപദേശങ്ങൾ താഴെ പറയുന്നവയാണ്.
1. നിർജലീകരണം ഒഴിവാക്കുക.
തലകറക്കം, ക്ഷീണം, വരണ്ട ചുണ്ടും വായും, മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രം മഞ്ഞനിറത്തിൽ പോകുകയും ചെയ്യുന്നതാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ. ഇത് ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. എപ്പോൾ പുറത്ത് പോയാലും ഒരു കുപ്പി വെള്ളം കൈയിൽ കരുതുക.
2. ആരോഗ്യകരമായ ഭക്ഷണം
ധാരാളം പഴങ്ങളും വെള്ളവും പച്ചക്കറികളും ഉൾപ്പെടുന്നതായിരിക്കണം ഭക്ഷണം. വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
3. അസഹനീയമായ ചൂട് തോന്നുന്നുവെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിക്കേണ്ട. പുറത്ത് പോകുമ്പോൾ ഒരു സ്‌പ്രേ ബോട്ടിൽ കൂടി കരുതുക. ആവശ്യമെങ്കിൽ ദേഹത്ത് സ്‌പ്രേ ചെയ്യാം.
(തുടരും)
ഡോ. ബിന്ദു. പി.എസ്.
കൺസൽട്ടന്റ് ഇൻ ഗൈനക്കോളജി,
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.