വർക്കല: പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവഗിരി ഹൈസ്കൂളിൽ വോട്ട് ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ സ്വാമി വിശുദ്ധാനന്ദയ്ക്ക് കന്യാകുമാരിയിലെ മരുത്വാമലയിലായിരുന്നു വോട്ട്.
ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ത്രിരത്നതീർത്ഥർ തുടങ്ങിയവരും ശിവഗിരി ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ വോട്ട് അരുവിപ്പുറത്താണ്. അദ്ദേഹം മാരായമുട്ടം ഗവ. ഹൈസ്കൂളിൽ വോട്ട് ചെയ്തു. ശിവഗിരിമഠത്തിൽ സന്യാസിമാരും ജീവനക്കാരും ഉൾപ്പെടെ 34 വോട്ടർമാരാണുളളത്.