snake

വാഷിംഗ്‌ടൺ​:​ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പതിനെട്ടടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. താമസക്കാർ ഇതുകണ്ട് ഞെട്ടി. ഇത്രവലിയ പാമ്പ് എങ്ങനെ മേൽക്കൂരയിൽ എങ്ങനെ എത്തി എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അല്പം കഴിഞ്ഞ് ഒരു യുവാവ് കെട്ടിടത്തിന്റെ മുകളിൽ കയറി പാമ്പിനെ താഴെയിറക്കിയപ്പോഴാണ് ആൾക്കാർക്ക് കാര്യം പിടികിട്ടിയത്. ജൂലിയറ്റ് എന്ന യുവാവിന്റെ വളർത്തുപാമ്പായിരുന്നു അത്. പൂട്ടാതിരുന്ന കൂട്ടിൽ നിന്ന് പാമ്പ് പുറത്തുചാ‌ടുകയായിരുന്നു.

പാമ്പ് പുറത്തുകടന്നത് തന്റെ തെറ്റുകൊണ്ടാണെന്നാണ് ജൂലിയറ്റ് പറയുന്നത്. അവളുടെ പേര് ജൂലിയറ്റ് എന്നാണ്. എട്ടു വയസുണ്ട്. അവൾ പുറത്തുവന്നത് എന്റെ തെറ്റു കൊണ്ടാണ്. ഞാൻ കൂട് ശരിയായി പൂട്ടിയില്ല. അവളുടെ സുരക്ഷയിൽ എനിക്ക് ഭയം ഉണ്ടായിരുന്നു. ഞാൻ അവളെ താഴെ കൊണ്ടുവരുന്ന സമയത്ത് ആരും അവളെ ഒന്നും ചെയ്തില്ല,എല്ലാത്തിനും ഞാൻ മാപ്പുചോദിക്കുന്നു” ജൂലിയറ്റ് പറയുന്നു.