തിരുവനന്തപുരം: പേയാട് പള്ളിമുക്ക് പ്ളാങ്കുടി പ്രിയദർശിനി ലെയ്‌ൻ പി.ടി.ആർ.എ - 313ൽ പി.ആർ. സുകുമാരൻ ( 88) നിര്യാതനായി . സി. പി. ഐ പ്രവർത്തകനായിരുന്നു. പെരുമ്പാവൂർ ഗവ. ബോയ്സ‌് ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന അദ്ദേഹം, മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരെക്കുറിച്ചുള്ള 'ഒരേ ഒരു പി.കെ.വി" എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. എഴുപതുകളിൽ പെരുമ്പാവൂർ നാടകശാല എന്ന നാടക സമിതി രൂപീകരിച്ചു. ചലച്ചിത്ര രംഗത്ത് പില്ക്കാലത്ത് പ്രശസ്തരായ കുതിരവട്ടം പപ്പു, മാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്കരൻ, ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി, കുമരകം രഘുനാഥ് തുടങ്ങി ഒട്ടേറെപ്പേർ തുടക്കം കുറിച്ചത് നാടകശാലയിലൂടെയാണ് .
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരം നൽകിയിട്ടുണ്ട്.
ഭാര്യ: പരേതയായ എൻ. ഇന്ദിര (റിട്ട. ടീച്ചർ, ഗവ. ഗേൾസ് സ്കൂൾ, പെരുമ്പാവൂർ), മക്കൾ: പി.എസ്. ഷാജു (ഡെപ്യൂട്ടി മാനേജർ, വിജയമോഹിനി മിൽസ്), പി.എസ്. രാജീവ് (മാനേജിംഗ് ഡയറക്ടർ, കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ), പി. എസ്. ബിന്ദു (മാനേജിംഗ് ഡയറക്ടർ, ശ്രീവിശ്വം ഗ്യാസ് ഏജൻസി, പാല), പി.എസ്. സിന്ധു (ബിൽഡിംഗ് ഇൻസ്പെക്ടർ, കൊച്ചിൻ കോർപറേഷൻ). മരുമക്കൾ: വി.പി. വിശ്വംഭരൻ (റിട്ട. എച്ച്. ഒ.ഡി, സെൻട്രൽ പോളിടെക്നിക്), സി. ബാബു (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, കേരള പൊലീസ്), സബിത മിനി. സി.കെ. (ടൗൺ പ്ലാനർ, ചീഫ് ടൗൺ പ്ലാനറുടെ ഓഫീസ്), ബീന ലക്ഷ്മൺ (അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.