കുഴിത്തുറ: കന്യാകുമാരിക്കടുത്ത് പോട്രയടി എന്ന സ്ഥലത്ത് മുൾച്ചെടികൾക്കിടയിൽ യുവാവിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി . 35വയസ് തോന്നിക്കും .കന്യാകുമാരി പൊലീസും ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തി .പോട്രയടിയിൽ നാഗർകോവിൽ നിന്നുള്ള നാലുവരിപ്പാതയുടെ പണി നടക്കുകയാണ്.ജനവാസം തീരെ കുറവുള്ള സ്ഥലമായതിനാൽ ഇവിടെ മദ്യപാനികൾ സമ്മേളിക്കാറുണ്ട്. കന്യാകുമാരി പൊലീസ് അനേഷണമാരംഭിച്ചു.