waste

കാലിഫോർണിയ: പട്ടിക്കുട്ടികളെ ഉപേക്ഷിച്ച യുവതിയെ പൊലീസ് പൊക്കി അകത്താക്കി. കാലിഫോർണിയക്കാരിക്കാണ് പണികിട്ടിയത്. പട്ടിക്കുട്ടികളെ കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന പെട്ടിയിൽ രഹസ്യമായി കൊണ്ടി‌ടുന്ന ദൃശ്യങ്ങൾ സമീപത്തെ കടയിലെ സി.സി. ടി.വിയിൽ പതിഞ്ഞതാണ് പ്രശ്നമായത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള ഏഴ് പട്ടിക്കുട്ടികളെയാണ് മാലിന്യത്തൊട്ടിയിൽ നിക്ഷേപിച്ചത്.

രക്ഷപ്പെടുത്തിയ പട്ടിക്കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മുപ്പതിലധികം പട്ടികളെ കണ്ടെത്തി.മതിയാവണ്ണം ആഹാരം കിട്ടാത്തതിനാൽ ഇവയിൽ പലതും അവശരായിരുന്നു. ഇവയെയും സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

യുവതിയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇത്രയും പട്ടികളെ എന്തിനാണ് വീട്ടിൽ സംരക്ഷിച്ചതെന്ന് വ്യക്തമല്ല.