vm-sudheeran

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫ് അനുകൂല തരംഗമാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായ വിധിയെഴുത്താണ് ഇത്തവണത്തേത്. യു.ഡി.എഫിനെ ജനങ്ങൾ ഏറ്റെടുക്കുന്ന നിലയാണുള്ളത്. കൊലപാതക രാഷ്ട്രീയത്തിനും വർഗീയതയ്‌ക്കും എതിരായ നിലപാട് ജനം പ്രകടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ വിജയം സുനിശ്ചിതമാണ്. വോട്ടിംഗ് യന്ത്രങ്ങൾ സംബന്ധിച്ച പരാതികൾ ഖേദകരമാണ്. കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോൾ താമരയ്‌ക്കു പോകുന്നത് അത്ഭുതകരമാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സുധീരൻ പറഞ്ഞു.

(കുന്നുകുഴി യു.പി സ്‌കൂളിൽ വോട്ടു ചെയ്‌ത ശേഷം)