തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് കേരളത്തിലെ ജനങ്ങൾ വിധിയെഴുതുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. ഡൽഹിയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഉയരുന്ന ഇരുപത് കൈകൾ കേരളത്തിൽ നിന്നുള്ള എം.പിമാരുടെതായിരിക്കും. രാഹുലിന്റെ വലംകൈയായി ശശി തരൂരും ഉണ്ടാകും.
നരേന്ദ്രമോദിയെ താഴെയിറക്കാനും പിണറായി വിജയനെ പാഠം പഠിപ്പിക്കാനുമാണ് ജനങ്ങളുടെ തീരുമാനം. ശബരിമല വിഷയത്തിൽ വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച ഇരുകൂട്ടർക്കും ശക്തമായ തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പു ഫലമെന്നും ആന്റണി പറഞ്ഞു.