ആറ്റിങ്ങൽ: ജോലിക്കിടെ കുഴഞ്ഞുവീണ് കെട്ടിടനിർമ്മാണത്തൊഴിലാളി മരിച്ചു. ഇളമ്പ പൊയ്കമുക്ക് പാറയടി മംഗലത്തുവിളവീട്ടിൽ ശിവദാസൻ -അംബുജാക്ഷി ദമ്പതികളുടെ മകൻ ഉണ്ണി എന്നുവിളിക്കുന്ന പ്രതീഷ് (36) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. പൊയ്കമുക്കിൽ കെട്ടിടനിർമ്മാണജോലി ചെയ്യുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു . ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പൊലീസ് സൂചിപ്പിച്ചു . ഭാര്യ ദീപ. മക്കൾ: അനു, ആനന്ദ്.