മുടപുരം : സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദൻ കുടുംബസമേതം രാവിലെ പത്തരയ്ക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ചിറയിൻകീഴ് പഞ്ചായത്തിൽ പടനിലം എൽ.പി.സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. 40ാം ബൂത്തായ പടനിലം എൽ.പി.എസിലെ മൂന്നാം നമ്പർ പോളിംഗ് സ്റ്റേഷനിലെത്തിയാണ് ആനത്തലവട്ടം ആനന്ദനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ആനത്തലവട്ടം ആനന്ദന്റെ ഭാര്യ ലൈലയും മകൻ ജീവാ ആനന്ദനും ഭാര്യ മഞ് ജുവും വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ് നേതാക്കളായ വി. വിജയകുമാർ, ജയകുമാർ, സുഭാഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.