election-2019

തിരുവനന്തപുരം:കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഇഴുകിച്ചേരാൻ തയ്യാറായി എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ വോട്ടെടുപ്പെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പ്രസ്താവനയിൽ പറ‌ഞ്ഞു.
സമാധാനപരമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ജനങ്ങളോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.നമ്മുടെ ജനാധിപത്യം കൂടുതൽ ശക്തവും ആരോഗ്യകരവും ആയതിന്റെ സൂചനയാണ് ഉയർന്ന പോളിംഗ് ശതമാനം.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ട പാർട്ടി പ്രവർത്തകർക്കും അണികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.