murukan

പാറശാല: ആറയൂരിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പറമ്പിൽ കണ്ടെത്തി. ആറയൂർ ആർ.കെ.വി ഭവനിൽ മുരുകൻ (41) ആണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മുരുകനെ കാണ്മാനില്ലെന്ന പരാതിയെ തുടർന്നുള്ള തെരച്ചിലിലാണ് ആറയൂർ കടമ്പാട്ടുവിള ഷാജിയുടെ വീടിനടുത്ത് അയാളുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുരുകനെ ഷാജിയുടെ വീട്ടിൽ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അതനുസരിച്ച് പൂട്ടിയിട്ടിരുന്ന ഷാജിയുടെ വീട് പരിശോധിക്കവേ വീടിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തുകയുണ്ടായി . തറയിൽ രക്തക്കറ പുരണ്ടത് കഴുകി കളഞ്ഞതിന്റെ പാടുകളുണ്ട്. തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഷാജി ഒളിവിലാണ്. ഫിംഗർ പ്രിന്റ്, സയന്റിഫിക് വിദഗ്ദ്ധർ കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.