vld-2

വെള്ളറട: സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കും വഹിച്ച മുൻ എം.എൽ.എ ആർ. പരമേശ്വരൻപിള്ളയുടെ എട്ടാം അനുസ്മരണ ദിനാചരണം സമൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗംഎൻ രതീന്ദ്രൻ, ചെറ്റച്ചൽ സഹദേവൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ.എസ്. സുനിൽകുമാർ, കെ.ബി. രാജേന്ദ്രകുമാർ, ഐ.ബി. സതീഷ് എം.എൽ.എ, ഒറ്റശേഖരമംഗലം ലോക്കൽകമ്മിറ്റി സെക്രട്ടറി ടി. ചന്ദ്രബാബു, നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ. രാജ് മോഹനൻ, രാമകൃഷ്ണക്കുറുപ്പ്, കള്ളിക്കാട് വിനോദ്, എസ്. നീലകണ്ഠൻ, വി. സനാതനൻ, പനച്ചമൂട് ഉദയൻ, തോട്ടത്തിൽ മധു, കെ.എസ്. സദാശിവൻനായർ, വി. മോഹനൻ ,കെ.എസ്. മോഹനൻ, സജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.