psc
പി.എസ്.സി

ഇന്റർവ്യൂ
കേരള വൊക്കേ​ഷ​ണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 163/2017 പ്രകാരം നോൺ വൊക്കേ​ഷ​ണൽ ടീച്ചർ ഇംഗ്ലീഷ് (സീ​നി​യർ) (എൻ.​സി.​എ.​-​എ​സ്.​ടി), കാറ്റഗറി നമ്പർ 166/2017 പ്രകാരം നോൺ വൊക്കേ​ഷ​ണൽ ടീച്ചർ ഇംഗ്ലീഷ് (ജൂ​നി​യർ) (എൻ.​സി.​എ.​-​എ​സ്.​ടി), തസ്തികകൾക്ക് 27 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 338/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഇക്ക​ണോ​മിക്‌സ് തസ്തികയ്ക്ക് മേയ് 2 ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലും എറ​ണാ​കുളം, കോഴി​ക്കോട് മേഖലാ ഓഫീ​സു​ക​ളിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം ജില്ലയിൽ പൊലീസ് വകുപ്പിൽ കാറ്റഗറി നമ്പർ 657/2017 പ്രകാരം സിവിൽ പൊലീസ് ഓഫീസർ (പൊലീസ് കോൺസ്റ്റബിൾ) തസ്തികയുടെ തിരഞ്ഞെടുപ്പിനായി മേയ് 6, 7 തീയ​തി​ക​ളിൽ തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ട്, ശ്രീകാര്യം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്, കാര്യവട്ടം ഗവൺമെന്റ് കോളേജ് ഗ്രൗണ്ട് എന്നിവിട​ങ്ങ​ളിൽ നട​ത്താനിരുന്ന ശാരീ​രിക അള​വെ​ടുപ്പും തൊട്ട​ടുത്ത പ്രവൃത്തിദിവസത്തെ കായി​ക​ക്ഷ​മതാപരീ​ക്ഷയും 30 മുതൽ മേയ് 4 വരെ കൊല്ലം ജില്ലയിലെ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തും.