പരീക്ഷാകേന്ദ്രങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെന്റ് ജോസഫ് കോളേജ് ആലപ്പുഴയിലെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് - ബി.എ/ബി.എസ്.സി/ബി.കോം/സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) വിദ്യാർത്ഥികൾ 25, 27 തീയതികളിലെ പരീക്ഷകൾ മാതാ സീനിയർ സെക്കൻഡറി സ്കൂൾ, തുമ്പോളിയിൽ എഴുതണം.
25 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ സ്കീം അവസാന വർഷ ബിരുദ പരീക്ഷകൾക്ക് (പാർട്ട് III മെയിൻ) ആൾ സെയിന്റ്സ് കോളേജ് , ഗവ.വിമെൻസ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ ഗവ.ആർട്സ് കോളേജിലും ആൾ സെയിന്റ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ ഗവ.വിമൻസ് കോളേജിലും മാർ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ എൻ.എസ്.എസ് കോളേജ് നീറമൺകരയിലും മാർ ഇവാനിയോസ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ബി.എ ഇംഗ്ലീഷ്, ഹിസ്റ്ററി മെയിൻ ആൺകുട്ടികൾ എം.ജി കോളേജിലും മറ്റു മെയിനുകളിലെ (മലയാളം, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയവ) ആൺകുട്ടികൾ യൂണിവേഴ്സിറ്റി കോളേജിലും കെ.എൻ.എം കോളേജ് കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് കോളേജ് ധനുവച്ചപുരത്തും ഇക്ബാൽ കോളേജ് പെരിങ്ങമ്മല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ക്രിസ്റ്റ്യൻ കോളേജ് കാട്ടാക്കടയിലും എസ്.എൻ കോളേജ് ചെമ്പഴന്തി പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ എൻ.എസ്.എസ് കോളേജ് നീറമൺകരയിലും, ബി.എ ഇംഗ്ലീഷ് മെയിൻ ആൺകുട്ടികൾ എം.ജി കോളേജിലും ഇക്കണോമിക്സ് മെയിൻ ആൺകുട്ടികൾ യൂണിവേഴ്സിറ്റി കോളേജിലും എഫ്.എം.എൻ കോളേജ് കൊല്ലം, ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലം, എസ്.എൻ കോളേജ് ഫോർ വിമൻ കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് കൊല്ലത്തും എസ്.എൻ കോളേജ് പുനലൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് ജോൺസ് കോളേജ് അഞ്ചലിലും സെന്റ് സിറിൾസ് കോളേജ് അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എൻ.എസ്.എസ് കോളേജ് പന്തളത്തിലും, എസ്.ഡി കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച സോഷ്യോളജി മെയിൻ ഒഴികെയുളള മറ്റെല്ലാ വിദ്യാർത്ഥികളും ഗവ.കോളേജ് അമ്പലപ്പുഴയിലും എസ്.ഡി കോളേജ് ആലപ്പുഴയിലെ സോഷ്യോളജി മെയിൻ വിദ്യാർത്ഥികളും സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമെൻ ആലപ്പുഴ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവരും മാർ ഗ്രിഗോറിയസ് കോളേജ് പുന്നപ്രയിലും പരീക്ഷ എഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ പുതുക്കിയ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു ഹാൾടിക്കറ്റ് കൈപ്പറ്റണം. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
26 മുതൽ ആരംഭിക്കുന്ന പാർട്ട് മൂന്ന് ബി.കോം (ആന്വൽ) പ്രൈവറ്റ്/എസ്.ഡി.ഇ സപ്ലിമെന്ററി അവസാന വർഷ പരീക്ഷാ സെന്ററുകളിൽ സെന്റ് സേവ്യേഴ്സ് കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ വി.ടി.എം.എൻ.എസ്.എസ് ധനുവച്ചപുരം കോളേജിലും ഗവൺമെന്റ് സംസ്കൃത കോളേജ് പരീക്ഷാകേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 3031602128 മുതൽ 3031602300 വരെയുളളവർ ഗവൺമെന്റ് കോളേജ് കാര്യവട്ടത്തും, ഗവൺമെന്റ് കോളേജ് നെടുമങ്ങാട് പരീക്ഷാകേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 3031621161 മുതൽ 3031621255 വരെയുളളവർ ഗവൺമെന്റ് കോളേജ് ആറ്റിങ്ങലിലും എസ്.എൻ കോളേജ് ചേർത്തല പരീക്ഷാകേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 3031648267 മുതൽ 3031648500 വരെയുള്ളവർ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിലും എം.എം.എൻ.എസ്.എസ് കൊട്ടിയം കോളേജിലെ രജിസ്റ്റർ നമ്പർ 3031628225 മുതൽ 3031628301 വരയുളളവർ ബി.ജെ.എം കോളേജ് ചവറയിലും എസ്.എൻ പുനലൂർ പരീക്ഷാകേന്ദ്രത്തിലെ മുഴുവൻ വിദ്യാർത്ഥികളും സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തും എസ്.ഡി കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രത്തിലെ മുഴുവൻ വിദ്യാർത്ഥികളും എം.എസ്.എം കോളേജ് കായംകുളത്തും സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ ആലപ്പുഴ പരീക്ഷാകേന്ദ്രത്തിലെ മുഴുവൻ വിദ്യാർത്ഥികളും ടി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങരയിലും എൻ.എസ്.എസ് കോളേജ് പന്തളം പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത രജിസ്റ്റർ നമ്പർ 1456004, 3031656001 മുതൽ 3031656162 വരെയുളള ഓൺലൈൻ വിദ്യാർത്ഥികൾ സെന്റ് സിറിൾസ് കോളേജ് അടൂരിലും, രജിസ്റ്റർ നമ്പർ 1456053 മുതൽ 1456411 വരെയും 3031556001 മുതൽ 3031556248, 3031656163 മുതൽ 3031656300 വരെയുളള ഓൺലൈൻ രജിസ്ട്രേഷൻ വിദ്യാർത്ഥികളും 745001 മുതൽ 745055 വരെയുളള ഓഫ്ലൈൻ വിദ്യാർത്ഥികൾ കെ.വി.വി.എസ്സ് കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി ഏനാത്ത് അടൂരിലും മാർ ഇവാനിയോസ് കോളേജ് നാലാഞ്ചിറ പരീക്ഷാകേന്ദ്രത്തിലെ മുഴുവൻ വിദ്യാർത്ഥികളും എം.ജി കോളേജ് പരുത്തിപ്പാറയിലും പരീക്ഷ എഴുതണം.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് പരീക്ഷയുടെ പ്രോജക്ട്, മൂല്യനിർണയം, വൈവാ വോസി എന്നിവ മേയ് 3 ന് അമ്പലത്തറ നാഷണൽ കോളേജിൽ നടത്തും.