vott

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 77.68 ശതമാനം പോളിംഗ് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എട്ടു ജില്ലകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് കണ്ണൂരിൽ. 2014- നേക്കാൾ പോളിംഗ് ശതമാനം ഏറ്റവും കൂടിയത് പത്തനംതിട്ടയിൽ. ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ടു ചെയ്‌തത് വടകരയിലാണ്- 85.9 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്ത്- 72.7.ശതമാനം. മുപ്പതു വർഷത്തെ ഏറ്റവും ഉയർന്ന പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് പൂർത്

തിയായ സാഹചര്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ നേരിയ ഇളവ് അനുവദിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് നടന്നതായി പരാതികളുയർന്നെങ്കിലും തെളിവു ലഭിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം സംബന്ധിച്ച് സി.വിജിൽ ആപ്പിലൂടെ 64,​000 പരാതികൾ ലഭിച്ചു. ബി.ജെ.പി. അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ മാനനഷ്‌ടകേസ് പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തിമപോളിംഗ് ശതമാനം

കാസർകോട് 80.57

കണ്ണൂർ 83.05

വടകര 82.48

വയനാട് 80.31

കോഴിക്കോട് 81.47

മലപ്പുറം 75.43

പൊന്നാനി 74.96

പാലക്കാട് 77.67

ആലത്തൂർ 80.33

തൃശ്ശൂർ 77.86

ചാലക്കുടി 80.44

എറണാകുളം 77.54

ഇടുക്കി 76.26

കോട്ടയം 75.29

ആലപ്പുഴ 80.09

മാവേലിക്കര 74.09

പത്തനംതിട്ട 74.19

കൊല്ലം 74.36

ആറ്റിങ്ങൽ 74.23

തിരുവനന്തപുരം 73.45