തിരുവനന്തപുരം: പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകൾ അധികമായി കണ്ടെത്തിയ എറണാകുളം കളമശേരിയിലെ ബൂത്ത് നമ്പർ 83ൽ റീപോളിംഗ് നടത്തുമെന്നും ഇതിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ഇവിടെ പ്രിസൈഡിംഗ് ഓഫീസർക്ക് വീഴ്ച പറ്റിയതാണ് കുഴപ്പത്തിന് കാരണമായത്. മോക്ക് പോളിംഗിന് ശേഷം വിവരങ്ങൾ നീക്കാഞ്ഞത് കാരണം അതും കണക്കുകളിൽ ചേർന്നു.മൊത്തം 715വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. എന്നാൽ കണക്കനുസരിച്ച് 758 വോട്ടുണ്ടായിരുന്നു. ഇതേതുടർന്നാണ് റീപോളിംഗിന് തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.