വെഞ്ഞാറമൂട്: വിഷം കുടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് സ്റ്റാൻഡിലെ ഡ്രൈവറായ പാലാംകോണം ഉണ്ണി ഭവനിൽ മനു(27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആലുന്തറ മണ്ഡപക്കുന്ന് ക്ഷേത്രത്തിനു സമീപമാണ് അവശനിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മരിച്ചു .