crime

പാലോട്. യുവതിയുടെ നഗ്നചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പാലോട് പൊലീസ് കേസെടുത്തു. പാലോട് കരിമൺകോട് സ്വദേശി ഷാനിനെതിരെയാണ് (25)പോക്സോ ഐ.റ്റി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. 2014ഫേസ് ബുക്ക് വഴി ഷാൻ പെൺകുട്ടിയുമായി പരിചയത്തിലായി. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ചശേഷം നഗ്നഫോട്ടകൾ കൈക്കലാക്കി.ഇതിനിടെ ഷാനിന്റെ പ്രവർത്തികളിൽ അതൃപ്തി തോന്നിയ പെൺകുട്ടി അയാളിൽ നിന്നും അകന്നു. അടുത്തയിടെ ഗൾഫിലുള്ള യുവാവുമായി പെൺകുട്ടിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. ഇത് അറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന നഗ്നഫോട്ടോകൾ പ്രതിശ്രുത വരന് അയച്ചു കൊടുത്തു. ഫോട്ടോകൾ കണ്ട യുവാവ് വിവാഹത്തിൽ നിന്നും പിൻ വാങ്ങി. തുടർന്ന് പെൺകുട്ടി ഷാനിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.