loksabha-

തിരുവനന്തപുരം: പൊലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റെക്കാഡ് പോളിംഗ് രേഖപ്പെടുത്തിയതെന്ന്‌ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അവകാശപ്പെട്ടു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് അക്രമസംഭവങ്ങളും കുറവായിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ വോട്ടെടുപ്പ് ദിവസം വരെ 347 കേസുകളാണ്‌ രജിസ്​റ്റർ ചെയ്തത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ 613 കേസുകളുണ്ടായിരുന്നു.

കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രജിസ്​റ്റർ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്ക​റ്റിൽ. തിരുവനന്തപുരം സി​റ്റി 9 (35), തിരുവനന്തപുരം റുറൽ 23 (38), കൊല്ലം സി​റ്റി 11 (30), കൊല്ലം റൂറൽ 8 (17), പത്തനംതിട്ട 6 (6), ആലപ്പുഴ 17 (13), കോട്ടയം 2 (39), ഇടുക്കി 6 (33), കൊച്ചി സി​റ്റി 6 (5), എറണാകുളം റൂറൽ 3 (4), പാലക്കാട് 15 (14), തൃശൂർ സി​റ്റി 19 (7), തൃശൂർ റൂറൽ 18 (41), മലപ്പുറം 66 (87), കോഴിക്കോട് റൂറൽ 20 (57), കോഴിക്കോട് സി​റ്റി 10 (26), വയനാട് 9 (10), കണ്ണൂർ 79 (86), കാസർകോട് 20 (64).