v

കടയ്ക്കാവൂർ: ടി. ബി കൂടുതലായതിൽ മനംനൊന്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട രോഗിയുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാത്തതിൽ പ്രതിഷേധം. കായിക്കര മൂലൈതോട്ടത്ത് കുളങ്ങര പടിഞ്ഞറേവീട്ടിൽ നളന്റെ മകൻ ലാലാജി (52)യാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പൊലീസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ,രണ്ട് മണിയ്ക്കൂർ കഴിഞ്ഞപ്പോൾ ഇവിടെ പോസ്റ്റുമോർട്ടം നടത്താൻ കഴിയില്ലെന്നായിരുന്നു ബന്ധപ്പെട്ട ഡോക്ടറുടെ മറുപടി. മരണത്തിൽ സംശയമുണ്ടെന്നാരോപിച്ചാണ് വിസമ്മതിച്ചത്. പോസ്റ്റുമോർട്ടം നടത്തണമെന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി. ലൈജു ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് മൃതദേഹം മെഡി. കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.