pvl-work-shop

കാട്ടാക്കട: നക്രാംചിറയിൽ സ്കൂട്ടർ വർക്ക് ഷോപ്പിൽ തീ പിടിത്തം. 25 ബൈക്കുകൾ കത്തി. ബുധനാഴ്ച രാത്രി 11.30 നാണ് സംഭവം.ആളപായമില്ല. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

പാലേലി വടക്കേക്കര വീട്ടിൽ ജയ(വിനു)ന്റെ മിനി നഗറിലെ ശാലോം ടൂ വീലർ വർക്ക് ഷോപ്പാണ് കത്തിയത്. വർക്ക്ഷോപ്പിലെ മുഴുവൻ സാധന സാമഗ്രികളും കത്തിയിട്ടുണ്ട്.കാ ട്ടാക്കട ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അടുത്ത ഷെഡിൽ ഉണ്ടായിരുന്ന 12 ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമാക്കി.വർക്ക് ഷോപ്പിന് സമീപത്ത് കെട്ടിടങ്ങൾ ഉണ്ടായിരുന്നു. സമീപത്തെ വീടിലേക്ക് വ്യാപിച്ച തീ.ഫയർഫോഴ്സ് കെടുത്തി. കാട്ടാക്കട ഇൻസ്‌പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും കാട്ടാക്കട ഫയർ സ്റ്റേഷൻ ഓഫീസർ എസ്.എസ്.പ്രിൻസ്,ലീഡിംഗ് ഫയർമാൻ മോഹൻ കുമാർ, പ്രശോഭ്,രാജേഷ്‌കുമാർ,ഷംനാദ്,വിജയകുമാർ,സജീവ് രാജ് എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.