വർക്കല: ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണ നിലവാര ഉറപ്പ് വരുത്തൽ സമിതിയുടെ (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന് തിരുവനന്തപുരം ജില്ലയിൽ ദേശീയതലത്തിൽ ഈ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്. ഗുണനിലവാര പരിശോധനകൾ അടിസ്ഥാന ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ, രോഗി സൗഹൃദ അന്തരീക്ഷം, മറ്റു സൗകര്യങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നതിലൂടെ രോഗികൾക്ക് ചികിത്സയോടുളള സംതൃപ്തിയും ചികിത്സയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തികൊണ്ടുളള പദ്ധതികളാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കി വരുന്നത്. ഡോക്ടർമാരുടെ സേവനവും വിവിധ ആരോഗ്യ പരിശോധനകളും ഇവിടെ നടപ്പിലാക്കി വരുന്നുണ്ട്. കിടപ്പ് രോഗികൾക്കുളള സേവനവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുളള സമീപനവും അംഗീകാരം ലഭിക്കുന്നതിന് മുതൽകൂട്ടായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സ ലിം പറഞ്ഞു.