തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 'കൃഷി എന്ന പൈതൃകം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. മൊബൈൽ ഫോൺ, പ്രൊഫഷണൽ ക്യാമറ എന്നിവ ഉപയോഗിച്ച് ചിത്രീകരിച്ച വിഡിയോകൾ അയയ്ക്കാം. പരമാവധി ദൈർഘ്യം 5 മിനിറ്റ്. എച്ച്.ഡി ഫോർമാറ്റിൽ ഉള്ളതും പ്രൊഫഷണലുമായ വീഡിയോകൾക്ക് മുൻഗണന. വീഡിയോകൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഓഫീസിൽ നേരിട്ടോ, fibshortfilmcontest@gmail.com എന്ന ഇ-മെയിൽ വഴിയോ, 6238039997 എന്ന വാട്‌സാപ്പ് നമ്പറിലോ, fib video contest/fibkerala എന്ന ഫേസ്ബുക് പേജിൽ മെസഞ്ചർ വഴിയോ അയയ്ക്കാം. 20,000 രൂപയാണ് ഒന്നാം സമ്മാനം.12,500 രൂപ, 5,000 രൂപ എന്നീക്രമത്തിലാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. എഫ്.ഐ.ബി വീഡിയോ കോണ്ടസ്റ്റ് പേജ് വഴി ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്ന എൻട്രിക്ക് 5,000രൂപ സമ്മാനം ലഭിക്കും. അവസാന തീയതി ജൂൺ 10.