നെയ്യാറ്റിൻകര :കോട്ടുകാൽ മുര്യതോട്ടം എൻ. എസ്. എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി. എസ്. നാരായണൻ നായർ മുഖ്യ പ്രഭാഷണം നടത്തി . പൊതുയോഗത്തോടനുബന്ധിച്ചു പുതിയ കരയോഗം ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.ഭാരവാഹികളായി ജി. കൃഷ്ണൻ നായർ ( പ്രസിഡന്റ്) ,എസ്. സുരേഷ് (വൈസ് പ്രസിഡന്റ് , ചാലത്തോട്ടം ഹരി (സെക്രട്ടറി) ,എസ്. എസ്. പ്രതാപ് കുമാർ (ജോയിന്റ് സെക്രട്ടറി), ഒ . കെ ജയപ്രകാശ് (ട്രഷറർ) ,കോട്ടുകാൽ കൃഷ്ണകുമാർ,വി മോഹന കുമാർ , ബി. സുകുമാരൻ നായർ,സുനിൽ കുമാർ. ബിജു.എൻ കെ , എസ് . അപ്പുകുട്ടൻ നായർ( കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.