kummanam

തിരുവനന്തപുരം: തിരഞ്ഞെടുപ്പു സ്വീകരണങ്ങൾക്കിടെ കിട്ടിയ ഒരു ലക്ഷത്തോളം ഷാളുകൾ കുമ്മനം എന്തു ചെയ്യും? അതിനുള്ള മറുപടി ഇന്നലെ തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തു: ബാഗ് ഉണ്ടാക്കും! സഞ്ചി നിർമ്മിക്കാൻ സാധിക്കാത്ത തോ‌ർത്തും മറ്റും പതിവു പോലെ അനാഥാലയങ്ങൾക്ക് നൽകും.

ബി.എം.എസിന്റെ തയ്യൽ തൊഴിലാളികളുടെയും സ്വയം സഹായ സംഘങ്ങളുടെയും ചുമതലയിലാണ് തലസ്ഥാനത്ത് ബാഗ് നിർമ്മാണം പുരോഗമിക്കുന്നത്. വോട്ടർമാരിലേക്ക് പരിസ്ഥിതി സൗഹൃദ സംസ്‌കാരം പകരുകയാണ് ഉദ്ദേശ്യം. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എന്ന ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം പൂർണമായും പാലിച്ചായിരുന്നു തന്റെ പ്രചാരണമെന്ന് കുമ്മനം പറഞ്ഞു. ബാഗ് നിർമ്മിക്കുന്നതിന്റെ ചിത്രങ്ങളും കുമ്മനം ഫേസ് ബുക്കിലിട്ടു.