തിരുവനന്തപുരം: പന്തെടുക്കാൻ ഇറങ്ങിയ ബാലൻ കിണറ്റിൽ വീണു മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടിൽ ആന്റണിയുടെ മകൻ കെവിൻ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനു സമീപത്തുള്ള പറമ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കവെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെയാണ് അപകടം. കാൽ വഴുതി കിണറ്റിൽ വീണ ബാലനെ നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ.