health

ഒരു ഫിസിഷ്യന്റെ അടുത്ത് വരുന്ന രോഗികളിൽ 15 ശതമാനം പേർക്ക് മൂത്രസംബന്ധമായ പ്രശ്നങ്ങളായിരിക്കും.

സാധാരണ വേദന, മൂത്രം ഒഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മൂത്രത്തിന്റെ ഘടനാപരമായ കാര്യങ്ങൾ, ജനനേന്ദ്രിയങ്ങളുടെ ഘടനയും പ്രവർത്തനവും സംബന്ധമായ കാര്യങ്ങൾ എന്നിങ്ങനെയാണ് പ്രകടമാകുന്നത്.

മൂത്രവ്യവസ്ഥയിലെ അവയവങ്ങൾ വീർക്കുന്നത് വേദന ഉണ്ടാക്കും. വൃക്കയിലെ വേദന സാധാരണയായി വൃക്കയുടെ ആവരണം, മൂത്രം ശേഖരിക്കുന്ന കുഴലുകൾ മുതലായവ വീർക്കുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്. വയറിന്റെ മുകൾഭാഗത്ത് പിറകിലായി ആണ് വൃക്കയിൽ നിന്നുള്ള വേദന ഉണ്ടാകുന്നത്.

യുറിറ്റർ അഥവാ മൂത്രനാളിയിൽ ഉണ്ടാകുന്ന തടസം കൊണ്ട് ഉണ്ടാകുന്ന വേദന, വയറിന്റെ മുകൾ ഭാഗത്ത് തുടങ്ങി താഴേക്ക് വ്യാപിക്കുന്ന തരത്തിലുള്ളതാണ്. യുറിറ്ററിൽ താഴെയാണ് തടസമെങ്കിൽ അടിവയറ്, ലിംഗം, മൂത്രനാളി ഇവയിലേക്ക് വേദന വ്യാപിക്കുന്നു.

മൂത്രസഞ്ചിയിൽ നിന്നുള്ള വേദന മൂത്രം തടസം മൂലമോ അണുരോഗബാധ മൂലമോ ഉണ്ടാകുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നുള്ള വേദന, സാധാരണയായി നടുഭാഗം, നാഭി, മലാശയം മുതലായവയിൽ ആണ് അനുഭവപ്പെടുന്നത്.

വൃഷണത്തിലുള്ള വേദന സാധാരണയായി അപകടം, ടോർഷൻ, അണുരോഗബാധ, വരികോസിൻ, ട്യൂമറുകൾ മുതലായവ മൂലം ഉണ്ടാകുന്നു.

ഡോ. എൻ. ഗോപകുമാർ.