കൗമുദി ടിവി ചാനൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന 'മഹാഗുരു" മെഗാ പരമ്പര മനോഹരമായ കലാസൃഷ്ടിയാണ്. ശ്രീനാരായണ ഗുരുവിന്റെ പാദങ്ങൾ പിന്തുടരുന്ന ഓരോ വ്യക്തിക്കും പരമ്പര തീർച്ചയായും ഊർജ്ജം പകരുന്നു.
ഗുരുവിന്റെ ജീവചരിത്രത്തിലെ സുപ്രധാന ഏടുകൾ തിരഞ്ഞെടുക്കുന്നതിലും വേണ്ട രീതിയിലുള്ള സംഭാഷണങ്ങൾ കോർത്തിണക്കുന്നതിലും അനുയോജ്യരായ നടീനടന്മാരിലൂടെ അവ ചിത്രീകരിക്കുന്നതിലും പരമ്പരയുടെ ശില്പികൾ വളരെയധികം മികവ് പുലർത്തിയിട്ടുണ്ട്.
ഒരു മഹാത്മാവിന്റെ ജീവിതകഥ ചിത്രീകരിക്കപ്പെടുമ്പോൾ വന്നു ചേർന്നാക്കാവുന്ന അവ്യക്തതയും വിരസതയും ഈ സീരിയലിൽ ഒഴിവാക്കിയിട്ടുണ്ട്. ഡോ. പ്രസാദിന്റെയും നർത്തകി ലക്ഷ്മിയുടെയും അവതരണത്തിലൂടെ ഇത് സാദ്ധ്യമായിത്തീർന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി മഹാഗുരുവിന് ആതിഥ്യം അരുളിയ പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ ഒരംഗമാണ് ഞാൻ. ഗുരുവിന്റെ മഹനീയ ജീവചരിത്രത്തിൽ വാരണപ്പള്ളിയിൽ വച്ചുണ്ടായ അനുഭവങ്ങൾ എനിക്ക് വളരെ ഹൃദയസ്പർശിയായി.
ലോകമെങ്ങും ഗുരുവിന്റെ മാഹാത്മ്യം പരത്തും വിധം, ഈ കലാസൃഷ്ടി മെനഞ്ഞെടുക്കാൻ മുൻകൈയെടുത്ത ചാനലിനും നിർമ്മാതാവിനും രചയിതാവിനും സംവിധായകനും മറ്റെല്ലാ പ്രവർത്തകർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ഡോ. ജയ ലാൽമോഹൻ,
മാതൃശിശുസംരക്ഷണ വിദഗ്ദ്ധ
നാഷണൽ ഹെൽത്ത് മിഷൻ (എൻ. എച്ച്. എം)
ഫോൺ: 9446778822.