നേമം: തലസ്ഥാന ജില്ലയോട് ചേർന്ന് കിടക്കുന്ന നേമം മണ്ഡലത്തിലുടനീളവും നഗര പ്രദേശങ്ങളിലും അതിർത്തികടന്നെത്തുന്നത് വ്യാജ പാലും പാൽ ഉത്പന്നങ്ങളുമാണെന്ന് ആക്ഷേപം. നാട്ടിൻപുറങ്ങളിലെ വീടുകളിൽ ശുദ്ധമായ പാൽ ലഭിക്കുന്നതിനു വേണ്ടി പരിപാലിച്ചു വന്നിരുന്ന കാലി വളർത്തൽ സമ്പ്രദായം അന്യംനിന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും ക്രിത്രിമ പാലും പാൽ ഉത്പന്നങ്ങളും അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്ന് തലസ്ഥാന ജില്ലയിൽ എത്തിച്ചേരുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ദിനം തോറും 12 ലക്ഷം ലിറ്ററിന് മുകളിൽ പാൽ കേരളത്തിൽ എത്തിച്ചേരുന്നതായി വിലയിരുത്തുന്നു. ഇതിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് തലസ്ഥാന ജില്ലയിലെന്നാണ് സൂചന. ഇത്തരത്തിലുളള വ്യാജ പാലുകളും പാൽ ഉതേപന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ നാം നിരവധി രോഗങ്ങൾക്ക് കീഴ്പ്പെടുകയാണുണ്ടാകുന്നത്. പ്രധാനമായും അമരവിള ചെക്ക് പോസ്റ്റ് കടന്നാണ് പാൽ തലസ്ഥാന ജില്ലയിലും സമീപ പ്രദേശങ്ങളിലും എത്തിച്ചേരുന്നത്.
കൃത്രിമ പാൽ നിർമ്മാണം ഇങ്ങനെ
വീടുകളിൽ ഉത്പാദിപ്പിക്കുന്ന നാടൻ പാലിനെ അപേക്ഷിച്ച് വ്യാജന് കൂടുതൽ കട്ടിയുണ്ടാകും എന്നതാണ് പ്രിയമേറാൻ പ്രധാന കാരണം. വ്യാജപാൽ നിർമ്മാണത്തിനായി ഷാമ്പൂ, റിഫെെൻ ഓയിൽ, ഗ്ലൂക്കോസ്, ആട്ടമാവ്, മിൽക്ക് പൗഡർ, സോഡാപ്പൊടി, ഏലക്കായ് തുടങ്ങിയ ചേരുവകൾ ചേർത്താണ് വ്യാജപാലിന്റെ നിർമ്മാണം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാൽപ്പൊടിയും വെെറ്റ്നറും വെളളവും ചേർത്ത് കൃത്രിമ പാൽ നിർമ്മിക്കാൻ കഴിയുമെന്നും പറയുന്നു. ഇത്തരത്തിൽ നിർമ്മിക്കുന്ന വ്യാജപാൽ നോർത്ത് ഇന്ത്യൻ പലഹാരങ്ങളിൽ ഗണ്യമായി ഉപയോഗിക്കുന്നതായി പറയുന്നു.
പിടിമുറുക്കി 'വ്യാജൻ"
പശുക്കളെ പരിപാലിക്കുന്നതിനുളള ചിലവേറിയതും ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നതുമാണ് കർഷകർ പ്രധാനമായും ഈ മേഖല ഉപേക്ഷിക്കാൻ കാരണം. കൂടാതെ കാലി കർഷകർ വൻകിട കുത്തകകളുടെ ചൂക്ഷണത്തിന് വിധേയമാകുന്നതും നാട്ടിൻപുറങ്ങളിലെ ജീവിത നിലവാരം ഉയർന്നതും അവർ മറ്റ് ലാഭകരമായ തൊഴിൽ തേടിയുളള പ്രയാണത്തിനിടയിൽ കാലി വളർത്തൽ ഉപേക്ഷിക്കേണ്ടി വന്നതുമാണ് ഈ മേഖലയെ വ്യാജൻ കീഴ്പ്പെടുത്താൻ കാരണമായത്.
ക്രിത്രിമ പാൽ ഉപയോഗിച്ചാൽ
1. എല്ലുകൾക്ക് ബലക്കുറവ്, വൃക്കരോഗം, ക്യാൻസറുകൾ, കുടൽ രോഗം, ത്വഗ്‌രോഗം