atl26aa

ആറ്റിങ്ങൽ: ദേവസ്വം ബോർഡിന്റെ പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങിയപ്പോൾ ചരിത്ര സ്‌മരണകളുറങ്ങുന്ന ഒരു കെട്ടിടംകൂടി നാശത്തിന്റെ വക്കിൽ. തിരുവിതാംകൂറിന്റെ മാതൃഗൃഹമെന്ന് കരുതപ്പെടുന്ന ആറ്റിങ്ങൽ കൊട്ടാരമാണ് ജീർണാവസ്ഥയിലായത്. കൊല്ലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്‌മാരകം പുരാവസ്‌തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് പുനരുദ്ധരിക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. ഇവിടെ മുമ്പ് ഉണ്ടായിരുന്ന ക്ഷേത്രകലാപീഠം പുനരാരംഭിക്കുകയോ, താന്ത്റിക പഠനകേന്ദ്രം സ്ഥാപിക്കുകയോ ചെയ്യുമെന്ന വാഗ്ദാനമാണ് നടക്കാതെ പോയത്. പുരാവ‌സ്‌തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടം സന്ദർശനത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല.

വിസ്‌മൃതിയിലായ ക്ഷേത്രകലാപീഠം

ദേവസ്വം ബോർഡിന്റെ കീഴിൽ ഇവിടെ പ്രവർത്തിച്ചിരുന്ന ക്ഷേത്രകലാപീഠം മാറ്റിക്കൊണ്ടുപോയിട്ട് മൂന്നു വർഷത്തോളമായി. പഞ്ചവാദ്യമടക്കമുള്ള ക്ഷേത്രവാദ്യങ്ങളിൽ പരിശീലനം നൽകിയിരുന്ന സ്ഥാപനമാണിത്. നാഗസ്വരം, തകിൽ, മുഖർശംഖ് തുടങ്ങിയ കലകളിലാണ് കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകിയിരുന്നത്. പഠനകാലയളവിൽ കുട്ടികൾക്ക് ഗ്രാന്റും പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ജോലിയും നൽകിയിരുന്നു. പ്രൊഫഷണൽ കലാരംഗത്തും മികച്ച തൊഴിൽ അവസരം ഈ മേഖലയിൽ നിന്നുണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വൈക്കത്തും ആറ്റിങ്ങലിലുമാണ് ക്ഷേത്രകലാപീഠം പ്രവർത്തിച്ചിരുന്നത്. അഞ്ച് വർഷം മുമ്പ് ആറ്റിങ്ങലിലെ ക്ഷേത്ര കലാപീഠം വൈക്കത്തെ കലാപീഠത്തിൽ ലയിപ്പിക്കുകയും ഇവിടുത്തെ പ്രവർത്തനം അവസാനിപ്പിക്കുകയുമായിരുന്നു

തകർച്ച ഇങ്ങനെ
--------------------------------------

 കഴുക്കോലുകൾ ദ്രവിച്ചതു കാരണം മേൽക്കൂരയിലെ
ഓടുകൾ
ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിൽ

 കുമ്മായക്കൂട്ടിൽ പണിത ചുവരുകൾ പൊട്ടിഅടർന്നു

 കൊട്ടാരത്തിനുള്ളിൽ തടി ഉപയോഗിച്ചു പണിത
ചുവരുകളും വെള്ളം നനഞ്ഞ് ദ്രവിച്ചു


ഫോട്ടോ: തകർന്നു വീഴാറായ ആറ്റിങ്ങൽ
കൊട്ടാരത്തിന്റെ മുഖമണ്ഡപം