ടൈംടേബിൾ
എം.സി.എ (2011 സ്കീം - 2011 അഡ്മിഷൻ മാത്രം) ഒന്ന്, ര്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ (2011 & 2012 അഡ്മിഷൻ മാത്രം) മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഏപ്രിൽ 12 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ (2011 സ്കീം - 2013 & 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷകൾ മേൽപ്പറഞ്ഞ മൂന്നാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകളോടൊപ്പം നടത്തും.
ആറാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ മേയ് 2 മുതൽ 6 വരെ നടത്തും.
ആറാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ മേയ് 2 ന് മദർതെരേസ കോളേജിലും 3 ന് സെന്റ് സേവ്യേഴ്സ് കോളേജിലും നടത്തും.
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 മേയ്, ജൂണിൽ നടത്തുന്ന ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങൾ) സപ്ലിമെന്ററി ആന്വൽ സ്കീം ന്യൂ സ്കീം (2013, 2014 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്.ഡബ്ല്യൂ (315) ന്റെ മേജർ പ്രോജക്ട് ആന്റ് വൈവാ വോസി പരീക്ഷ ഏപ്രിൽ 30 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മേജർ പ്രോജക്ട് ആൻഡ് വൈവാ വോസി പരീക്ഷ മേയ് 9 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബി.ആർക്ക് (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.