inauguration

പാറശാല: വെൺപകൽ കിടയാറക്കോണം ശ്രീ അരങ്ങൽ ക്ഷീരോൽപാദക സഹകരണ സംഘം സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം കേരള ക്ഷീര ക്ഷേമനിധി ബോർഡിന്റെയും മിൽമയുടെയും ഭരണ സമിതി അംഗമായ എസ്. അയ്യപ്പൻ നായർ ഉദ്‌ഘാടനം ചെയ്തു. ക്ഷീര കർഷകർക്കായുള്ള വിവിധ തരം ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും നടന്നു. സംഘം പ്രസിഡന്റ് ജി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. സീന സ്വാഗതവും ഐ.ആർ. പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു.