തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷൻ 30മുതൽ മേയ് 2വരെ നടക്കും. 30ന് രാവിലെ 7.30ന് ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തും. 9.30ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായിരിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും. എം.എ. സിദ്ദീഖ്, കെ.എസ്. ഷീല, ഷൈജു പവിത്രൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് 'ഗുരുപാദദശകം' എന്ന വിഷയത്തിൽ സോഫി വാസുദേവനും വൈകിട്ട് 4ന് 'ഗുരുദർശനത്തിന്റെ സാമൂഹിക മാനം' എന്ന വിഷയത്തിൽ ലാൽ വാഴൂരും പഠന ക്ലാസുകൾ നയിക്കും.

മേയ് 1ന് രാവിലെ 9ന് സ്വാമിനി നിത്യചിന്മയി നയിക്കുന്ന 'അദ്വൈതദീപിക', 11ന് സ്വാമി മുക്താനന്ദയതി നയിക്കുന്ന 'ഭക്തിദർശനം' പഠന ക്ലാസുകൾ. ഉച്ചയ്ക്ക് 2ന് 'മതവിശ്വാസം ദൈവവിശ്വാസം ആത്മവിശ്വാസം' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ എം.ആർ യശോധരൻ മോഡറേറ്ററാകും. എം.ചന്ദ്രദത്തൻ, കെ.ഇ ബൈജു, അരുൺ ബി നായർ തുടങ്ങിയവർ പങ്കെടുക്കും.

2ന് രാവിലെ 9ന് സ്വാമി ബോധി തീർത്ഥയുടെ 'ജനനീവരത്നമഞ്ജരി' പഠന ക്ലാസ്, 10.30മുതൽ 'ആത്മസുഖവും അപരന്റെ സുഖവും' എന്ന വിഷയത്തിൽ സെമിനാർ. സി.പി ഉദയഭാനു വിഷയാവതരണം നടത്തും. ജോർജ് ഓണക്കൂ‌ർ മോഡറേറ്ററാകും. ചിത്ര രാഘവൻ, പി.കെ രാജപ്പൻ അടിമാലി തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് 'ആത്മോപദേശ ശതകം' എന്ന വിഷയത്തിൽ സ്വാമി അനപേക്ഷാനന്ദയുടെ പഠനക്ലാസ്. വൈകിട്ട് 4ന് സമാപന സമ്മേളനം. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സി.സുദർശനൻ, അരുവിപ്പുറം അശോകൻ ശാന്തി, അനിൽ തൃപ്പൂണിത്തറ, സുബാഷ് ഭാസ്കർ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 0471-2595121, 2592721.