jj

നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാർഡ് തിരുവനന്തപുരം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജനന സമയത്തേ വൈകല്യങ്ങൾ കണ്ടു പിടിക്കുന്നതിനുള്ള "ശലഭം" സ്ക്രീനിംഗ് കോർണർ, ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം എന്നിവയുടെ പ്രവർത്തനം ഇതോടൊപ്പം ആരംഭിച്ചു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ നാല് പ്രത്യേക മുറികളിലെ ബക്കറ്റുകളിൽ ശേഖരിച്ച് ഇമേജേ എന്ന അംഗീകൃത ഏജൻസിയെ ഏല്പിക്കും. നവജാത ശിശുക്കളുടെ ഹൃദയ വൈകല്യം, കേൾവി, ജനിതക വൈകല്യം, ജനന സമയത്തെ വൈകല്യം എന്നീ പരിശോധനകൾ സൗജന്യമായി നടത്തുന്ന ശലഭം സ്ക്രീനിംഗ് കോർണർ എൻ.എച്.എം.ഫണ്ട് ഉപയോജിച്ചാണ് നിർമ്മിച്ചത്.

ആശുപത്രിയിലെ കുട്ടികളുടെ വാർഡ് ആകർഷണീയമായ രീതിയിൽ പെയിന്റ് ചെയ്ത് മനോഹരമാക്കി. വാർഡിലെ മെത്തകൾ, ബെഡ് ഷീറ്റുകൾ എന്നിവ പുതിയതായി നിർമിച്ചവയാണ്. ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻ, ആശുപത്രിയിലെ മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെകെടുത്തു.