new
ബാങ്കോക്കിൽ നടന്ന സൊമാനി സെറാമിക്സിന്റെ മികച്ച വിൽപ്പനയ്ക്കുള്ള അവാർഡ് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തന് സമ്മാനിക്കുന്നു. ശ്രീകാന്ത് സൊമാനി, അമിത് സഹായി, സുനിൽകുമാർ, മനോജ്.എം എന്നിവർ സമീപം

ചിറയിൻകീഴ്: സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൊമാനി സെറാമിക്‌സിന്റെ വിട്രിഫൈഡ് സെറാമിക്‌സ്, ഡിജിറ്റൽ ടൈലുകൾ വില്പന നടത്തിയതിനുള്ള പുരസ്‌കാരം ന്യൂരാജസ്ഥാൻ മാർബിൾസിന് ലഭിച്ചു. മെമെന്റോയും 10 ലക്ഷം രൂപയുമാണ് അവാർഡ്. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ പുരസ്‌കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ന്യൂരാജസ്ഥാൻ മാർബിൾസ് ഈ ഇനത്തിൽ അവാർഡ്. ചടങ്ങിൽ സൊമാനിയുടെ ഏറ്റവും പുതിയ ഡിജിറ്റൽ ഫ്ലോർ ടൈൽസിന്റെ പ്രദർശന ഉദ്ഘാടനവും നടന്നു. സൊമാനി എം.ഡി അഭിഷേക് സൊമാനി സൽമാൻഖാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൊമാനി സെറാമിക്‌സ് ചെയർമാൻ ശ്രീകാന്ത് സൊമാനി, പ്രസിഡന്റ് അമിത് സഹായി, കേരള ഹെഡ് സുനിൽകുമാർ, സോണൽ ഹെഡ് മനോജ് .എം എന്നിവർ പങ്കെടുത്തു. 73 രാജ്യങ്ങളിൽ നിന്നുള്ള വില്പനക്കാരും ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷം 2500 കോടി രൂപ വിറ്റുവരവ് ഉണ്ടാക്കുമെന്നും ടൈൽ നിർമ്മാണ രംഗത്ത് ആധുനിക രീതിയിലുള്ള ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്രിന്റിംഗ് സിസ്റ്റം ഇറക്കുമതി ചെയ്‌തതായും അഭിഷേക് സൊമാനി അറിയിച്ചു. പുതിയ ജംബോ ടൈലുകളുടെ വരവിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് വരെയുള്ള ടൈലുകൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ അറിയിച്ചു.

ഫോട്ടോ: ബാങ്കോക്കിൽ നടന്ന ചടങ്ങിൽ സൊമാനി സെറാമിക്‌സിന്റെ മികച്ച വില്പനയ്ക്കുള്ള അവാർഡ് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തന് സമ്മാനിക്കുന്നു. സൊമാനി സെറാമിക്‌സ് ചെയർമാൻ ശ്രീകാന്ത് സൊമാനി, എം.ഡി അഭിഷേക് സൊമാനി, അമിത് സഹായി, കേരള ഹെഡ് സുനിൽകുമാർ, സോൺ ഹെഡ് മനോജ്. എം എന്നിവർ സമീപം