നെടുമങ്ങാട് : ദി ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ വച്ച് 26ന് നാവിഗന്റ് ഇന്ത്യ എന്ന കമ്പനിക്ക് വേണ്ടി കാമ്പസ് റിക്രൂട്ട്മെന്റ് നടത്തി. ബി.ഫാം, എം.ഫാം, ഫാം ഡി ഇൗ കോഴ്സുകളിലെ അവസാന വർഷ വിദ്യാർത്ഥികളെയാണ് നാവിഗന്റെ ഇന്ത്യ ഒഴിവുകളിലേക്ക് പരിഗണിക്കുന്നത്. ദി ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിലെ വിദ്യാർത്ഥികളെ കൂടാതെ കേരളത്തിലെ മറ്റു സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റ് ക്യാമ്പിലും ഇന്റർവ്യൂവിലും പങ്കെടുക്കുകയുണ്ടായി. നാവിഗന്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ മാർക്ക് ജെ. സ്റ്റീവൻസും സി.ഒ.ഒ പോൾ പ്രവീണും നേതൃത്വം നൽകിയ പ്രസ്തുത റിക്രൂട്ട്മെന്റ് ക്യാമ്പിൽ ഉദ്ദേശം 75 ഒാളം വിദ്യാർത്ഥികൾ പങ്കെടുത്തു. തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റിൽ ദി ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിലെ 45 ഒാളം വിദ്യാർത്ഥികൾക്ക് ഇടം നേടാൻ കഴിഞ്ഞു. ഇൗ വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം ടെക്നോപാർക്ക് കൂടാതെ യു.എസ്.എ, കാനഡ, യു.കെ, ജപ്പാൻ മറ്റു സൗദി അറേബ്യൻ രാജ്യങ്ങളിലേക്കും അവസരം ലഭിക്കും. ഇന്റർനാഷണൽ റിക്രൂട്ടിംഗ് കമ്പനിയാണ് നാവിഗന്റ് ഇന്ത്യ.