epl-liverpool
epl liverpool

ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഹഡേഴ്സ് ഫീൽഡിനെതിരെ എതിരില്ലാത്ത അഞ്ചുഗോളുകളുടെ തകർപ്പൻ വിജയം നേടിയ ലിവർപൂൾ പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാമതെത്തിയതോടെ ആര് കപ്പടിക്കുമെന്നത് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നു.

ഇന്നലത്തെ വിജയത്തോടെ ലിവർപൂളിന് 36 മത്സരങ്ങളിൽ നിന്ന് 91 പോയിന്റായി. മാഞ്ചസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 89 പോയിന്റും. ആകെ 38 മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. സിറ്റിക്ക് ഒരു മത്സരം അധികമുണ്ടെങ്കിലും അതിൽ സമനിലയോ തോൽവിയോ വഴങ്ങിയാൽ വിധി മാറും. ഗോൾ ശരാശരിയിൽ സിറ്റിയാണ് മുന്നിൽ.

ഇരട്ട ഗോളുകൾ നേടിയ സാഡിയോ മാനേയും സലായും ഒരു ഗോളടിച്ച കെയ്‌തയും ചേർന്നാണ് ഹഡേഴ്സ് ഫീൽഡിനെതിരെ ലിവർപൂളിന് വിജയമൊരുക്കിയത്. ആദ്യമിനിട്ടിൽത്തന്നെ കെയ്ത സ്കോറിംഗ് തുടങ്ങിവച്ചു. 23, 66 മിനിട്ടുകളിലായാണ് മാനേ സ്കോർ ചെയ്തത്. 45-ാം മിനിട്ടിലും 83-ാം മിനിട്ടിലും മുഹമ്മദ് സലാ സ്കോർ ചെയ്തു.

പോയിന്റ് ടേബിൾ

ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ

ലിവർപൂൾ 36-28-7-1-91

മാഞ്ചസ്റ്റർ സിറ്റി 35-29-2-4-89

ടോട്ടൻ ഹാം 36-23-1-12-70

ചെൽസി 35-20-7-8-67

ആഴ്സനൽ 35-20-6-9-66

മാഞ്ചസ്റ്റർ യുണൈറ്റഡ് 35-19-7-9-64.

ലിവർപൂളിന് ഇനിയുള്ള

മത്സരങ്ങൾ

മേയ് 5

Vs ന്യൂകാസിൽ

മേയ് 12

Vs വോൾവർ

മാഞ്ചസ്റ്റർ സിറ്റിക്ക്

ഇനിയുള്ള മത്സരങ്ങൾ

ഇന്ന് Vs ബേൺലി

മേയ് 7

Vs ലെയ്‌സ്റ്റർ

മേയ് 12

Vs ബ്രൈട്ടൺ ആൻഡ് ഹോവ്

84-20

ലിവർപൂൾ അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും

89-22

മാഞ്ചസ്റ്റർ സിറ്റി അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും

സിറ്റിക്ക് ഇന്ന്

ഒന്നാമതാകാം

ലിവർപൂളിൽനിന്ന് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് അവസരമുണ്ട്. ഇന്ന് ഇന്ത്യൻ സമയം 6.35ന് ബേൺലിക്കെതിരെയാണ് സിറ്റിയുടെ മത്സരം. നാലരയ്ക്ക് മറ്റൊരു മത്സരത്തിൽ ആഴ്സനൽ ലെസ്റ്റർ സിറ്റിയെ നേരിടും.

എന്നാൽ ഇന്നത്തെ ഏറ്റവും ആവേശജനകമായ പോരാട്ടം മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലാണ് രാത്രി 9 നാണ് മത്സരം.

ടോട്ടൻ ഹാമിന് തോൽവി

പ്രിമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ടോട്ടൻഹാമിന് ഇന്നലെ അപ്രതീക്ഷിത തോൽവി. ബസ്റ്റ്ഹാം യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടൻ ഹാമിനെ കീഴടക്കിയത്. 67-ാം മിനിട്ടിൽ അന്റോണിയോയാണ് വെസ്റ്റ് ഹാമിന്റെ ഗോൾ നേടിയത്.