radhakrishnan

കിളിമാനൂർ: നിയന്ത്രണം തെറ്റി വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.തട്ടത്തുമല മണലേത്തുപച്ച ചരുവിള പുത്തൻവീട്ടിൽ എസ്.രാധാകൃഷ്ണൻ നായർ (കുഞ്ഞൻ , ​46) ആണ് മരിച്ചത്.കഴിഞ്ഞ 13 ന് രാവിലെ 7നാണ് അപകടമുണ്ടായത്. കുറവൻകുഴിയിലെ വഴിവാരം ഹാർഡ് വെയേഴ്‌സിലെ ജീവനക്കാരാനായ രാധാകൃഷ്ണൻ നായർ സ്ഥാപനത്തിന് മുന്നിൽ വാഹനം കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ കാർ നിയന്ത്രണംതെറ്റി വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു.
ഭാര്യ: ശ്രീസന്ധ്യ. മക്കൾ: ആകാശ് കൃഷ്ണ, ആദർശ് കൃ​ഷ്ണ.