ipl-srh-vs-rr
ipl srh vs rr

ജയ്‌പൂർ : സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിൽ ജയിക്കാൻ രാജസ്ഥാൻ റോയൽസിന് വേണ്ടത് 161 റൺസ്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസടിച്ചത്.

നായകൻ കേൻ വില്യംസൺ (13) പുറത്തായ ശേഷം മനീഷ് പാണ്ഡെയും (36 പന്തുകളിൽ 61 റൺസ്) ബൗണ്ടറികളും സിക്സുകളും കൂടാതെ 32 പന്തുകളിൽ 37 റൺസ് നേടിയ ഡേവിഡ് വാർണറും ചേർന്നാണ് ഹൈദരാബാദിനെ കരകയറ്റിയത്. 13-ാം ഒാവറിൽ ടീം സ്കോർ 101 ലെത്തിച്ച ശേഷമാണ് വാർണർ കീഴടങ്ങിയത്. ഒൻപത് ബൗണ്ടറികൾ പറത്തിയ മനീഷ് 15-ാം ഒാവറിൽ മടങ്ങുമ്പോൾ ടീം സ്കോർ 121/3 എന്ന നിലയിലായിരുന്നു.

തുടർന്ന് നാലുവിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായത് അവസാന ഒാവറുകളിൽ സ്കോർ ഉയർത്താമെന്ന ഹൈദരാബാദിന്റെ പ്രതീക്ഷ തകർത്തു. വിജയ് ശങ്കർ (8(, ഷാക്കിബ് അൽഹസൻ (9), ദീപക് ഹൂഡ (0), സാഹ (5) എന്നിവർകൂടി കൂടാരം കയറിയതോടെ 137/7 എന്ന നിലയിലായി.

രാജസ്ഥാന് വേണ്ടി വരുൺ ആരോൺ, ഒഷാനേ തോമസ്,ശ്രേയസ് ഗോപാൽ, ജയ്‌ദേവ് ഉനദ് കദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.