fff

നെയ്യറ്റിൻകര :ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഐ.എസ്.എസ് ഭീകരരുടെ ആക്രമണത്തിൽ മരിച്ചവർക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു.മരിച്ചവർക്ക് വേണ്ടി ദിവ്യബലിയിൽ പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിരുന്നു.തുടർന്ന് ദേവാലയത്തിന് മുന്നിൽ ഒരുമുച്ച് കൂടിയവർ ശ്രീലങ്കയിൽ മരിച്ചവരുടെ ചിത്രങ്ങൾക്കു മുന്നിൽ മെഴുകുതിരി തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രാർത്ഥനാ ദിനാചരണം ഇടവക വികാരി ഫാ.ജോണി കെ ലോറൻസ് ഉദ്ഘാടനം ചെയ്തു.സഹ വികാരി ഫാ.അലക്‌സ് സൈമൺ,ഇടവക കൗൺസിൽ സെക്രട്ടറി സജി ജോസ്,എ.ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിച്ചു.